മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലിതർപ്പണം

news image
Jul 28, 2022, 2:19 pm IST payyolionline.in

ചെരണ്ടത്തൂർ: മൂഴിക്കൽ ഭഗവതി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു. കുറ്റ്യാടി പുഴയും വടകര മാഹി കനാലും സംഗമിക്കുന്ന മൂഴിക്കലിൽ ബ്രഹ്മശ്രീ കൊഴുവിൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്.

250 പേർക്ക് ഒരേസമയം ബലിതർപ്പണം നടത്താനുള്ള സൗകര്യം    ഒരുക്കിയിരുന്നു. നൂറുകണക്കിനാളുകൾ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തി ഇവിടെ ബലിതർപ്പണം നടത്തി പിതൃ പ്രീതി നേടി സായൂജ്യരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe