മൂന്നാം മുന്നണി ചാപിള്ള: കെ മുരളീധരന്‍ എം.എല്‍.എ

news image
Oct 15, 2013, 10:37 am IST payyolionline.in

 മേപ്പയൂര്‍ : വരാനിരിക്കുന്ന ലോകസഭ തിരെഞ്ഞെടിപ്പില്‍ മുഖ്യമത്സരം കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലാണെന്നും മൂന്നാം മുന്നണി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാപിള്ളയാണെന്നും കെ.മുരളീധരന്‍ എം.എല്‍.എ  പ്രസ്താവിച്ചു. അധ്യാപക അവാര്‍ഡ് നേടിയ കെ.പി രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട്‌ ഇ.കെ മുഹമ്മദ്‌ ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി  സെക്രട്ടറി അഡ്വ: കെ.പ്രവീണ്‍ കുമാര്‍, യു.വി ദിനേശ് മണി, രാജേഷ്‌ ചെറുവണ്ണൂര്‍, കെ.കെ സീതി, മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, കെ.വി ദിവാകരന്‍, ഇ.അശോകന്‍, സി.എം ബാബു, എടയിലാട് ഉണ്ണികൃഷ്ണന്‍, ശ്രീനിലയം വിജയന്‍,സി നാരായണക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു. പി.കെ അനീഷ്‌ സ്വാഗതവും ഷബീര്‍ ജന്നത്ത് നന്ദിയും പറഞ്ഞു.

സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കെ.പി രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് മണ്ഡലം കോണ്ഗ്ര സ്സ് കമ്മിറ്റി നല്കിയയ സ്വീകരണം കെ മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe