മേലാറ്റൂര്‍: മകനെ കാണാൻ വീട്ടുകാർ പോയ തക്കത്തിന് മോഷണം. കള്ളൻ കൊണ്ടുപോയത് മുക്കുപണ്ടങ്ങൾ. വീടിന്റെ വാതില്‍ കുത്തിതുറന്ന് മോഷണം. പട്ടിക്കാട് റെയില്‍വേ ഗേറ്റിന് സമീപത്ത് താമസിക്കുന്ന അതിനിയില്‍ പുതിയ മാളിയേക്കല്‍ വീട്ടില്‍ മുഹമ്മദ് കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം വെള്ളിയാഴ്ച മകന് ജോലി ചെയ്യുന്ന കോഴിക്കോട്ടേക്ക് പോയ ശേഷമാണ് സംഭവം. ഞായറാഴ്ചയാണ് മോഷണവിവരം അറിഞ്ഞത്. അയല്‍വാസിയാണ് മോഷണം നടന്നതായി മുഹമ്മദ് കോയയെ അറിയിച്ചത്. ഉടന്‍ കോഴിക്കോട്ട് നിന്നും കുടുംബം വീട്ടിലേക്ക് എത്തുകയായിരുന്നു. ആള് താമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയാണ് കള്ളന് മോഷ്ടിക്കാന്‍ കയറിയിരിക്കുന്നത്. ലോക്കുള്ള ഭാഗത്ത് ഇനാമല്‍ പെയിന്റ് ഒഴിച്ച് കത്തിച്ച് മഴുകൊണ്ട് വാതില്‍ കുത്തി തുറന്ന നിലയിലാണ് വാതിലുണ്ടായിരുന്നത്. വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടില്ലെങ്കിലും കമ്മല്‍, മാല എന്നീ മുക്കുപണ്ടങ്ങള്‍ മോഷ്ടാവ് കൊണ്ടുപോയി. സ്വര്‍ണ്ണമാണെന്ന് കരുതിയാണ് മോഷ്ടാവ് ഇവയെല്ലാം മോഷ്ടിച്ചിരിക്കുന്നത്. അലമാരയിലെയും മറ്റും സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മേലാറ്റുര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംശയാസ്പദമായി തോന്നിയവരെയെല്ലാം ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഉടന്‍ പിടികൂടുമെന്നും സിസിടിവി പരിശോധിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
- Home
- Latest News
- മുൻവാതിലിൽ ഇനാമൽ പെയിന്റ് ഒഴിച്ച് കത്തിച്ചു, മേലാറ്റൂരിൽ മോഷ്ടാവ് അടിച്ച് മാറ്റിയത് മുക്കുപണ്ടങ്ങൾ
മുൻവാതിലിൽ ഇനാമൽ പെയിന്റ് ഒഴിച്ച് കത്തിച്ചു, മേലാറ്റൂരിൽ മോഷ്ടാവ് അടിച്ച് മാറ്റിയത് മുക്കുപണ്ടങ്ങൾ
Share the news :
Dec 15, 2025, 7:43 am GMT+0000
payyolionline.in
നവജാത ശിശുവിൻ്റെ മരണം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ, യുവതിയെ വിശദ പരിശോധനയ് ..
നിങ്ങൾ സ്മാർട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് എത്ര കാലമായി? ഇടയ്ക്ക് ഓഫ് ചെയ്ത ..
Related storeis
മൂന്ന് മണിക്കൂർ മാത്രം നീണ്ട സന്ദർശനം, നിർണായക കരാറുകളിൽ ഒപ്പിട്ട് ...
Jan 20, 2026, 1:01 am GMT+0000
ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂച...
Jan 20, 2026, 12:57 am GMT+0000
ദീപക്കിന്റെ മരണം; യുവതിക്കെതിരെ പൊലീസ് കേസെടുത്തു
Jan 19, 2026, 3:53 pm GMT+0000
പിഎസ്സി ഉദ്യോഗാർഥികൾക്ക് സുപ്രധാന അറിയിപ്പ്; അപേക്ഷകളില്‍ അവസാന ...
Jan 19, 2026, 3:44 pm GMT+0000
പതിറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ വിറങ്ങലിച്ച് സ്പെയിൻ...
Jan 19, 2026, 2:42 pm GMT+0000
കണ്ണീർ തോരാതെ അച്ഛനും അമ്മയും; ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ...
Jan 19, 2026, 2:33 pm GMT+0000
More from this section
കണ്ണൂരില്‍ വനിതാ ഡോക്ടറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് 1...
Jan 19, 2026, 1:47 pm GMT+0000
പേരാമ്പ്രയിൽ മീൻപിടിക്കാൻ പുഴയിൽ വിഷം കലർത്തി; മത്സ്യങ്ങൾ ചത്തുപൊങ്ങി
Jan 19, 2026, 1:18 pm GMT+0000
പേരാമ്പ്ര ചേനോളി റോഡിലെ ഓയില്‍ മില്ലില്‍ തീപിടുത്തം
Jan 19, 2026, 12:17 pm GMT+0000
സ്വർണവില സർവകാല റെക്കോഡിൽ; ഉച്ചക്കു ശേഷവും വില കുതിച്ചുയർന്നു
Jan 19, 2026, 10:14 am GMT+0000
മൊബൈല്‍ ഫോണുകള്‍ സ്കൂളില്‍ കൊണ്ടുവരുന്നതിന് വിലക്ക്, പിടിച്ചെടുത്താ...
Jan 19, 2026, 9:55 am GMT+0000
‘യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം’, മുഖ്യമന്ത്രിക്കും...
Jan 19, 2026, 9:36 am GMT+0000
ചെണ്ട അധ്യാപകൻ, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Jan 19, 2026, 9:02 am GMT+0000
ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ അവതരിപ്പിക്കാൻ ഓപ്പൺ എ.ഐ; സൗജന്യ ഉപയോക...
Jan 19, 2026, 8:57 am GMT+0000
എന്നും മോയ്സ്ചറൈസർ ഉപയോഗിച്ചിട്ടും സ്കിൻ ഡ്രൈ ആയി തേന്നുന്നുണ്ടോ? ...
Jan 19, 2026, 7:47 am GMT+0000
സ്വർണ്ണവിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ സ്വർണ്ണവില ….
Jan 19, 2026, 7:36 am GMT+0000
കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവം: ശരണ്യ കുറ്റക്കാരി; രണ്ടാ...
Jan 19, 2026, 6:47 am GMT+0000
കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ചു; 56കാരന് ...
Jan 19, 2026, 6:20 am GMT+0000
കൊയിലാണ്ടി കുറുവങ്ങാട് മാവിൻചുവടിൽ കാർ ലോറിയിലിടിച്ച് അപകടം
Jan 19, 2026, 6:08 am GMT+0000
പേരാമ്പ്രയിൽ വീട്ടിൽ കയറി സഹോദരങ്ങളെ കുത്തി പരിക്കേൽപ്പിച്ചു
Jan 19, 2026, 5:39 am GMT+0000
താൻ പറഞ്ഞത് യാഥാർത്ഥ്യം; പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ...
Jan 19, 2026, 5:24 am GMT+0000
