പയ്യോളി നഗരസഭ കേരളോത്സവം ; പഞ്ചഗുസ്തി മത്സരം – മുഹമ്മദ് ഷാഹുൽ വിജയിച്ചു

news image
Nov 24, 2022, 7:41 am GMT+0000 payyolionline.in

പയ്യോളി : കേരള യുവജനക്ഷേമ ബോർഡ് പയ്യോളി നഗരസഭ കേരളോത്സവം 2022 പഞ്ചഗുസ്തി മത്സരം പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ സിപി ഫാത്തിമ എക്വിനോക്സ് ജിം പയ്യോളി വച് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി വിനോദൻ അധ്യക്ഷനായി. ബിജു കാരോളി ആശംസ അർപ്പിച്ചു.എൻ എം മനോജ് സ്വാഗതവും ഇ കെ ബിജു നന്ദിയും പറഞ്ഞു.

65 കിലോയ്ക്ക് താഴെയുള്ളവരുടെ മത്സരത്തിൽ എസ് കെ മുഹമ്മദ് ഷാഹുൽ  ഒന്നാം സ്ഥാനവും സലാഹുദ്ദീൻ പി സി രണ്ടാം സ്ഥാനവും നേടി. 75 കിലോയ്ക്കും 85 കിലോയ്ക്കും ഇടയിലുള്ളവരുടെ വിഭാഗത്തിൽ ശ്രീജേഷ് പി ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി

65 കിലോയില്‍ താഴെ വീണര്‍ മുഹമ്മദ് ശാഹുല്‍

65 കിലോയില്‍ താഴെ റണ്ണര്‍- പി സി സലാഹുദ്ദീന്‍

75 നും 85 നും ഇടയില്‍ ജില്ലയിലേക്ക് പയ്യോളി മുന്‍സിപ്പാലിറ്റിയെ പ്രതിനിധീകരിക്കുന്ന പി ശ്രീജേഷ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe