തുറയൂര്‍: മുസ്ലീം ലീഗിലെ ഷരീഫ മണലുംപുറത്തിനെ തുറയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് യു.ഡി.എഫിലെ ഷരീഫ മണലുംപുറത്ത് വിജയിച്ചത്. പതിമൂന്നാണ് ഇവിടത്തെ കക്ഷിനില. കോണ്‍ഗ്രസിലെ എന്‍.പി പത്മനാഭനാണ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എമ്മിലെ സി.വി ശ്രുതിയാണു എല്‍.ഡി.എഫില്‍ നിന്നും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. സി.പി.എമ്മിലെ സുരേന്ദ്രന് മഠത്തില്‍ ആണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്.

സുരേന്ദ്രന് മഠത്തില്‍