മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റർ ഉയർത്തി.

news image
Aug 5, 2022, 1:15 pm IST payyolionline.in

 തൊടുപുഴ  മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതം തുറന്ന് 543 ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമിലെത്തും. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയർത്തും. അണക്കെട്ട് തുറക്കാന്‍ എല്ലാ മുൻമുൻകരുതലും സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe