വടകര: നാടിനെ നടുക്കിയ ദുരന്തത്തില്‍ വിടപറഞ്ഞ അഭിഷേകിനും ഗിതേഷിനും നാടിന്റെ യാത്രാമൊഴി. വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മണിയുര് കരുവഞ്ചേരി ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് പേരാണ് എത്തിയത്. തുടര്‍ന്ന് ഇരുവരുടേയും വീട്ടുവളപ്പില്‍ ശവസംസ്കാരം നടന്നു. ദുരന്തത്തില്‍ ഗ്രാമം തേങ്ങുകയായിരുന്നു. മൃതദേഹം കാണാനെത്തിയ പലരും കണ്ണീരോടെയാണ് യാത്രമൊഴി നല്‍കിയത്. ജില്ലപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ആര് ശശി, മണിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ്ബാബു തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
മുങ്ങിമരണം; അഭിഷേകിനും ഗിതേഷിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി

Sep 6, 2022, 2:05 pm GMT+0000
payyolionline.in
ഇരുചക്രവാഹനത്തില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു; അപകടം മകളെ റെയില്‍വേ സ്റ്റേഷ ..
ഓപ്പറേഷന് കുബേര: മണിയൂര്‍ സ്വദേശികളായ പിതാവും മകനും റിമാന്‍ഡില്‍