മുഖ്യമന്ത്രി നാളെ മടങ്ങിയെത്തും

news image
Jan 28, 2022, 7:09 am IST payyolionline.in

തിരുവനന്തപുരം : യുഎസിലെ ചികിത്സയ്ക്കും പരിശോധനകള്‍ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ മടങ്ങിയെത്തും. ഇന്ന് അവിടെനിന്നു പുറപ്പെടും. താന്‍ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ നാളെ മടങ്ങിയെത്തുമെന്നും അദ്ദേഹം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. 14ന് പുലര്‍ച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe