മുഖ്യമന്ത്രി കേരള ജനതയെ നോക്കി കൊഞ്ഞനം കുത്തുന്നു: സന്ദീപ് വാര്യർ

news image
Nov 29, 2023, 3:50 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കോടികൾ മുടക്കി യാത്ര നടത്തിയും ധൂർത്ത് നടത്തിയും കേരള ജനതയെ കൊഞ്ഞനം കുത്തുകയാണെന്നും വടകര ലോകസഭ എം.പി കെ. മുരളീധരനും, സ്ഥലം എം എൽ എ കാനത്തിൽ ജമീലയും മണ്ഡലത്തിൽ വികസനം എത്തിക്കുന്നതിൽ പൂർണ്ണ പരാജയമാണെന്നും ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് ജി വാര്യർ പറഞ്ഞു.

 

 

 

എൻ ഡി എ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന ജനപഞ്ചായത്തിന്റെ ഉൽഘാടനം ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗമായ സന്ദീപ് ജി വാര്യർ ഉൽഘാടനം ചെയ്തു. ബി ജെ പി കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് രവിവല്ലത്ത് അധ്യക്ഷതവഹിച്ചു . ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് , ബി ജെ പി ജില്ലാ ട്രഷറർ വി.കെ.ജയൻ. സംസ്ഥാന കൗൺസിൽ അംഗം വായനാ രി വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി.സുരേഷ് , അഡ്വ. എ.വി നിതിൻ , കാമരാജ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് യു പി ജയാനന്ദൻ, വി.കെ.മുകുന്ദൻ , ഒ.മാധവൻ, ഗിരിജ ഷാജി, കെ.കെ. വൈശാഖ്, മനോജ് കെ.പി.എൽ, സി.ടി രാഘവൻ, വി.കെ.സുധാകരൻ, പ്രീജിത്ത് ടി.പി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe