മാഹി റെയിൽവേ സ്റ്റേഷനിൽ 15 ലിറ്റർ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

news image
Nov 22, 2021, 7:44 pm IST

വടകര : മാഹി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 15 ലിറ്റർ മാഹി വിദേശമദ്യം കടത്തുന്നതിനിടെ ഒരാൾ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി താലൂക്കിലെ ഊരകം വില്ലേജിലെ കുറ്റാളൂർ കുറ്റിപറമ്പത്ത് വിപിനാണ് (32) അറസ്റ്റിലായത്.

രഹസ്യ വിവരത്തെ തുടർന്ന് വടകര എക്സൈസ് റെയിഞ്ച് ഓഫീസ് ഇൻസ്‌പെക്ടർ പി പി വേണുവും സഹഉദ്യോഗസ്ഥരും കൂടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇ ഐ & ഐ ബി യിലെ പ്രൈവന്റീവ് ഓഫീസർ പ്രമോദ് പൂളിക്കൂൽ, പ്രൈവന്റീവ് ഓഫീസർ പി പി രാമചന്ദ്രൻ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ ജി ആർ രാകേഷ് ബാബു, കെ നിഖിൽ, എൻ എം ഉനൈസ്, എൻ എസ് സുനീഷ്, കെ കെ ജയൻ, വുമൺ സി ഇ ഒ എൻ കെ നിഷ, ഡ്രൈവർ ബബിൻ എന്നിവർ പരിശോധനയിൽ ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe