മാലിന്യത്തിൽനിന്നും ലഭിച്ച പണപ്പൊതി ഉടമസ്ഥക്ക് നൽകി ചേമഞ്ചേരിയിൽ ഹരിതസേന പ്രവർത്തക മാതൃകയായി

news image
Jan 10, 2023, 1:11 pm GMT+0000 payyolionline.in
കൊയിലാണ്ടി:ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 8 ആം വാർഡിലെ ഹരിത കർമ്മ സേനാ അംഗം വിജയിക്ക് തൻ്റെ ജോലിക്കിടെ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും കളഞ്ഞുകിട്ടിയ തുക ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. വീടുകളിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കവറുകൾ മാറ്റി നിറയ്ക്കുന്നതിനിടെയാണ് അഞ്ഞൂറ് രൂപയുടെ നോട്ടുകൾ ശ്രദ്ധയിൽ പെട്ടത്.
ചാക്ക് നൽകിയ വീട് തിരിച്ചറിഞ്ഞ് ഉടമസ്ഥയേയും വാർഡ് മെമ്പറേയും അറിയിക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളിയായ പണത്തിൻ്റെ ഉടമയ്ക്ക് അവരുടെ ജോലി സ്ഥലത്തെത്തി പണപ്പൊതി കൈമാറി. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി വാർഡ് വികസന സമിതി കൺവീനർ ഉണ്ണി മാസ്റ്റർ മാടഞ്ചേരി തൊഴിലുറപ്പ് മേറ്റ് അജിത എന്നിവരും തൊഴിലാളികളും സന്നിഹിതരായിരുന്നു’
മേലേടുത്ത് ലീലയുടെ വീട്ടിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിലായിരുന്നു പണപ്പൊതി.ഹരിത കർമ്മ സേനാ അംഗത്തിൻ്റെ മാതൃകാപരമായ വിശ്വസ്ഥ സേവനത്തെ എല്ലാവരും അഭിനന്ദിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe