രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സിസുക്കിയുടെ സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന 11.7% വര്‍ധിച്ചു. 1,04,964 യൂണിറ്റുകളുടെ വില്‍പ്പനയാണ് ടെസപ്റ്റംബര് മാസം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 93,988 യൂണിറ്റുകളായിരുന്നു വിറ്റത്. മാരുതിയുടെ ആഭ്യന്തര വാഹന വില്‍പ്പന 1.8 % വര്‍ധിച്ച് 90,399 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷ ഇതേ സമയത്ത് 88,801 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയിരുന്നു.
മാരുതി 800, ഓള്‍ട്ടോ, എ സ്റ്റാര്‍, വാഗണര്‍ തുടങ്ങിയ ചെറുകാറുകളുടെ വില്‍പ്പന 4.9 % വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേസമയം 39,150 യൂണിറ്റുകളായിരുന്നത് ഇക്കുറി 41,061 യൂണിറ്റിലെത്തി. സ്വിഫ്റ്റ്, എസ്റ്റ്ലോ, റിസ്റ്റ് തുടങ്ങിയ കോപാക്റ്റ് കാറുകളുടെ വില്‍പ്പനിയില്‍ 16.9 % വളര്‍ച്ചയോടെ 20,828 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 17,813 യൂണിറ്റുകളായിരുന്നു. പ്രമുഖ കോപാക്റ്റ് കാറായ സിഡാന് ഡിസയര്‍ 42.9 % സിഡാന് എസ്എക്സ്4 ന്റെ വില്‍പ്പന 31.3 % വര്‍ധിച്ചു. എന്നാല്‍ ജിപ്സി, ഗ്രാന്‍ഡ് വിട്രാ, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ വില്‍പ്പനയില്‍ 63.2 % ഇടിവ് നേരിട്ടു.
ഫോര്‍ഡ് ഇന്ത്യ വില്‍പ്പനയില്‍ 51 % വര്‍ധന. ഫോര്‍ഡ് ഇന്ത്യ വിപണിയില്‍ എത്തിച്ച സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ഇക്കോ സ്പോര്ട്ടിനുണ്ടായ ജനകീയതയാണ് കമ്പനിയുടെ വില്‍പ്പനയില്‍ 50.95 % വളര്‍ച്ചയിലേക്കെത്തിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 9,418 യൂണിറ്റുകള്‍ വിപണിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഇക്കുറി 14,217 യൂണിറ്റാണ്. ആഭ്യന്തര വിപണിയില്‍ വില്‍പ്പന 36.51 ശതമാനം വര്‍ധിച്ച് 10,640 യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 7,794 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
ടോയോട്ട ക്രിലോസ്കര് മോട്ടോറിന്റെ വില്‍പ്പനയില്‍ 10 % വര്‍ധന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 14,291 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നെങ്കില് ഇക്കുറി 15,795 യൂണിറ്റുകളാണ്. ആഭ്യന്തര വിപണിയില്‍ ഇടിവ് നേരിട്ടു. കഴിഞ്ഞമാസം 12,015 യൂണിറ്റുകളാണ് വിപണിയില്‍ എത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 12,115 യൂണിറ്റുകള്‍ നിരത്തില്‍ ഇറക്കിയിരുന്നു.
ടാറ്റാ മോട്ടോഴ്സിന്റെ വില്‍പ്പനയില്‍ 33 ശതമാനം ഇടിവ്. 50,427 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞ മാസം വിപണിയില്‍ ഇറക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 75,773 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയിലെ യാത്രാവാഹനങ്ങളുടെ വില്‍പ്പന 41.51 ശതമാനം ഇടിഞ്ഞു.
ജനറല്‍ മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ 4 % ഇടിവ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 7,403 യൂണിറ്റുകള്‍ നിരത്തിലിറക്കിയ കമ്പനിക്ക് ഇക്കുറി 7,048 യൂണിറ്റുകളുടെ വില്‍പ്പന നടത്താനാണ് സാധിച്ചത്.
ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ വില്‍പ്പന 88 %വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 5,508 യൂണിറ്റുകളുടെ സ്ഥാനത്ത് ഇക്കുറി 10,354 യൂണിറ്റുകള്‍ നിരത്തില്‍ ഇറക്കിയിരിക്കുന്നത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്‍പ്പന 10.45 % ഇടിഞ്ഞു. 43,289 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 48,342 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. ആഭ്യന്തര വിപണിയിലും മഹീന്ദ്രയ്ക്ക് കഴിഞ്ഞ മാസം ഇടിവ് നേരിട്ടു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 45,263 യൂണിറ്റുകളുടെ സ്ഥാനത്ത് 40,547 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. സ്കോര്‍പ്പിയോ, എക്സ്യുവി 500, സൈലൊ, ബൊലേറൊ, വെര്റ്റിയോ തുടങ്ങിയ പ്രമുഖ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 18,916 യൂണിറ്റുകളിലെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20.54 % ഇടിവ്.
ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ വാഹന വില്‍പ്പനയില്‍ 4 % ഇടിവ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 53,557 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ സ്ഥാനത്ത് ഇക്കുറി 51,418 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ കമ്പനിയുടെ വില്‍പ്പനയില്‍ നേരിയ ഇടിവ് നേരിട്ടു. കഴിഞ്ഞ വര്‍ഷം 30,851 യൂണിറ്റുകള്‍ വിപണിയില്‍ എത്തിച്ച സ്ഥാനത്ത് 30,601 യൂണിറ്റായി ഇടിഞ്ഞു.
പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ)യുടെ കഴിഞ്ഞ മാസത്തെ വാഹന വില്‍പ്പനയില്‍ 35 % വളര്‍ച്ചയോടെ 3,28,965 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസം 2,43,126 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു. മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ 44 % വര്‍ധിച്ച് 1,63,229 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1,13,561 യൂണിറ്റായിരുന്നു. സ്കൂട്ടറുകളുടെ വില്‍പ്പന 28 % വര്‍ധിച്ച് 1,65,736 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 1,29,546 യൂണിറ്റുകളായിരുന്നെന്ന് എച്ച്എംഎസ്ഐ വ്യക്തമാക്കി.
ഹീറോ മോട്ടോര്‍കോര്‍പ്പ് കഴിഞ്ഞ മാസം 15.78 % വര്‍ധിച്ചു. 4,68,670 യൂണിറ്റുകളാണ് വിപണിയില്‍ എത്തച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം 4,04,787 യൂണിറ്റുകളാണ് വിപണിയില്‍ എത്തിച്ചിരുന്നതെന്ന് ഹീറോ മോട്ടോര്‍കോര്‍പ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് അനില്‍ ദുവാ വ്യക്തമാക്കി.
സുസുക്കി മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ 9 % വളര്‍ച്ച. കഴിഞ്ഞ മാസം 41,734 യൂണിറ്റ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതെസമയം ഇത് 38,271 യൂണിറ്റായിരുന്നു. ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 16 % വളര്‍ച്ച നേടിയതായി ചെന്നൈ ആസ്ഥാനമായി ടിവിഎസ് മോട്ടോര്‍ കമ്പനി വ്യക്തമാക്കി.