മാധ്യമ പ്രവർത്തനം നിഷ്പക്ഷവും നീതി പൂർവ്വകവുമാകണം: കെ മുരളീധരൻ

news image
Jul 13, 2023, 3:43 pm GMT+0000 payyolionline.in

വടകര : മാധ്യമ പ്രവർത്തനം സത്യ സന്ധവും നിഷ്പ ക്ഷവും ആവണ മെന്നും വ്യക്തിക ളുടെ സ്വകാര്യത യിലേക്ക് കടന്നു കയറി വാർത്ത കൾ നൽകുന്നത് ധാർമികതക്ക് നിരക്കുന്നതല്ലെന്നും കെ മുരളീധരൻ എം പി. കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ താലൂക്കിലെ ജേർണലിസം വിദ്യാർത്ഥികൾക്കും മാധ്യമ പ്രവർത്തകരുടെ മക്കൾക്കും ജേർണലിസം അധ്യാപകർക്കും ഉപഹാരം സമ്മാനിച്ചു. വടകര കുരിക്കിലാട് കോ-ഓപ്പറേറ്റീവ് കോളേജിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.

വടകര എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ്
സി വത്സലൻ മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ സുരേശൻ വടക്കയിൽ, പുറന്തോടത്ത് സുകുമാരൻ, വടകര പ്രസ് ക്ലബ് പ്രസിഡണ്ട് പി കെ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു, താലൂക്ക് സെക്രട്ടറി കെ കെ സുധീരൻ സ്വാഗതവും ട്രഷറർ കെ കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe