പയ്യോളിയില്‍ മാതാവിന്റെ കണ്‍മുന്നില്‍ ആറു വയസുകാരന്‍ ഓട്ടോയിടിച്ച്‌ മരിച്ചു

news image
Oct 1, 2013, 9:49 am IST payyolionline.in

പയ്യോളി : പയ്യോളിയില്‍ മാതാവിന്റെ കണ്‍മുന്നില്‍ നാല്‌ വയസ്സുകാരന്‍ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. വടകര പുറങ്കര കൊയിലാണ്ടി വളപ്പില്‍ എം.സി ഹൗസില്‍ അഷ്‌ക്കറിന്റെ മകന്‍ ഷഹബാസ്‌(6) ആണ്‌ മരിച്ചത്‌. മാതാവ്‌ ഷാഹിനയ്‌ക്കൊപ്പം ബന്ധുവീട്ടില്‍ വിവാഹ സത്‌ക്കാരത്തില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ പയ്യോളി ബീച്ച്‌ റോഡിലെ റെയില്‍വേ ഗേറ്റിനു സമീപം വെച്ചാണ് അപകടം. തലക്ക്‌ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്‌ച വൈകുന്നേരം നാല്‌ മണിയോടെയാണ്‌ സംഭവം. സഹോദരി : അഷ്‌മിന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe