മദ്യനയ അഴിമതി: 35 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്

news image
Oct 7, 2022, 4:46 am GMT+0000 payyolionline.in

ന്യൂഡൽഹി: മദ്യനയ അഴിമതിയിൽ നടപടി ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ 35 സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഡൽഹി, പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

മദ്യകമ്പനികളുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിലും ഡിസ്ട്രിബ്യൂട്ടർമാർ, സപ്ലൈ ചെയിൻ നെറ്റ്‍വർക്ക് എന്നിവരുടെ സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡിനായി വിവിധ സ്ഥാപനങ്ങളിൽ എത്തിയത്.

അതേസമയം, കേന്ദ്രസർക്കാറിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണ് റെയ്ഡുകളെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മൂന്ന് മാസത്തിനിടെ 500 ​ഓളം റെയ്ഡുകളാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ നടത്തിയത്. എന്നാൽ മനീഷ് സിസോദിയക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe