മകരവിളക്ക് തെളിഞ്ഞു, ഭക്തിസാന്ദ്രമായി ശബരിമല

news image
Jan 14, 2023, 1:57 pm GMT+0000 payyolionline.in

പത്തനംതിട്ട : ഭക്തരുടെ കാത്തിരിപ്പിനൊടുവില്‍ ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. മകരവിളക്ക് തൊഴുതുള്ള പതിനായിരക്കണക്കിന് ഭക്തരുടെ ശരണം വിളികളാല്‍ മുകരിതമായിരിക്കുകയാണ് സന്നിധാനം. മണിക്കൂറുകൾ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു. ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ നിന്നും മകരജ്യോതി ദ‍ശിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe