ഭൂചലനം: മൊറോക്കോയിൽ കനത്ത നാശനഷ്ടം; മരണം 632 ആയി

news image
Sep 9, 2023, 11:10 am GMT+0000 payyolionline.in

റബറ്റ്‌ : മൊറോക്കോവിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 632 ആയി. വെള്ളിയാഴ്‌ച അർധരാത്രി റിക്‌ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകചലനമാണ്‌ ഉണ്ടായത്. 300 ലധികം പേർക്ക് പരിക്കേറ്റതായും മരണം ഇനിയും കൂടിയേക്കുമെന്നുമാണ് വിവരം.

മൊറാക്കോയിലെ അറ്റ്‌ലസ് പർവ്വതത്തിലെ ഇഖിൽ ഏരിയ പ്രഭവകേന്ദ്രമായ ഭൂകചനത്തിന്റെ പ്രകമ്പനം സ്‌പെയിനിലും പോർച്ചുഗലിലും വരെ അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്‌തു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe