ഭരണഘടനയുടെ മൗലിക തത്വങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു – കവി സച്ചിദാനന്ദൻ

news image
Sep 19, 2022, 11:23 am GMT+0000 payyolionline.in

പയ്യോളി: ഭരണഘടനയെ എങ്ങനെ സംരക്ഷിക്കാം എന്ന് ആലോചിക്കേണ്ടി വരുന്ന വിധത്തിൽ നമ്മുടെ ഭരണഘടനയുടെ മൗലിക തത്വങ്ങൾ ദിവസം പ്രതി ചോദ്യം ചെയ്യപ്പെടുകയാണെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പയ്യോളിയിൽ സംഘടിപ്പിച്ച എം കുട്ടി കൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സച്ചിദാനന്ദൻ .

ഭരണഘടന മൂല്യങ്ങൾ രാജ്യസഭയിലാകട്ടെ, ലോകസഭയിലാകട്ടെ, കോടതിയി ലാകട്ടെ നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണ്. മതേതരത്വം, സോഷ്യലിസം, സമത്വം, സ്വാതന്ത്ര്യം അടിസ്ഥാനപരമായ അവകാശങ്ങൾ മനുഷ്യർക്ക് നൽകുന്നതിനുള്ള സ്വാതന്ത്ര്യം പലവിധത്തിൽപലകോണുകളിൽ നിന്നും ചോദ്യം ചെയ്യപ്പെടുകയും, മർദ്ദിക്കപ്പെടുകയും, വധിക്കപ്പെടുകയും ചെയ്യുന്ന ഭയത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

 

സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ അധ്യക്ഷനായി.  എം എം നാരായണൻ എം കുട്ടികൃഷ്ണൻമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.പ്രതിരോധം സാഹിത്യം മാധ്യമം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോക്ടർ മിനി പ്രസാദ്, രാജേന്ദ്രൻ എടത്തുംകര , കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ചന്ദ്രശേഖരൻ തിക്കോടിഅധ്യക്ഷനായി.പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖല കമ്മിറ്റി അവതരിപ്പിച്ച പഴയ ഗാനങ്ങളുടെ ആലാപനവും അരങ്ങേറി. പുഷ്പൻ തിക്കോടി സ്വാഗതവും, ചന്ദ്രൻ മുദ്ര, മഹമൂദ് മൂടാടി എന്നിവർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe