ഭക്ഷണ പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം: മന്ത്രി വീണ ജോര്‍ജ്

news image
Jan 12, 2023, 5:15 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും വേണം. പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു.

പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിൾ മയൊണൈസും ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം. പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ വേണമെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe