ബിഎസ്എഫ് റിക്രൂട്ട്മെന്റ്: ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഒഴിവുകൾ

news image
Jul 28, 2022, 4:08 pm IST payyolionline.in

ദില്ലി: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്)  323 ഹെഡ് കോൺസ്റ്റബിൾ എച്ച്സി മിനിസ്റ്റീരിയൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എഎസ്ഐ സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

 

റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ
തസ്തിക: ഹെഡ് കോൺസ്റ്റബിൾ (HC- മിനിസ്റ്റീരിയൽ)
ഒഴിവുകളുടെ എണ്ണം: 312
പേ സ്കെയിൽ: 25500 – 81100/- ലെവൽ-4

തസ്തിക: അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ സ്റ്റെനോഗ്രാഫർ)
ഒഴിവുകളുടെ എണ്ണം: 11
പേ സ്കെയിൽ: 29200 – 92300/- ലെവൽ-5

യോഗ്യതാ മാനദണ്ഡം:
ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ അപേക്ഷിക്കുന്നവർ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ 10+2 ഇന്റർമീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം.


എഎസ്‌ഐ (സ്റ്റെനോ): ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും ഷോർട്ട്‌ഹാൻഡ്/ടൈപ്പിംഗ് സ്‌കിൽ ടെസ്റ്റിനൊപ്പം 10+2 ഇന്റർമീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം.

Gen/OBC/EWS-ന് 100/- രൂപയാണ് അപേക്ഷ ഫീസ്. SC/ST/Ex-S വിഭാ​ഗത്തിലുള്ളവർക്ക് ഫീസില്ല.  നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി ഫീസ് അടയ്ക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രസിദ്ധീകരണ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, പ്രമാണ പരിശോധന, ശാരീരിക ക്ഷമത പരീക്ഷ, വിശദമായ മെഡിക്കൽ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് തിരഞ്ഞെടുപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe