ബിഎംഡബ്ല്യൂ 5 സീരീസ് വിപണിയിലെത്തി

news image
Oct 14, 2013, 10:11 am IST payyolionline.in
കൊച്ചി: പുതിയ ബിഎംഡബ്ല്യൂ 5 സീരീസ് വിപണിയിലെത്തി. ചെന്നൈയിലെ ബിഎംഡബ്ല്യൂ പ്ലാന്‍റിലാണ് ഡീസല്‍ വേരിയന്‍റുകളിലുള്ള പുതിയ കാറുകള്‍ നിര്‍മിച്ചിട്ടുള്ളത്. ലക്ഷ്വറി ലൈന്‍, മോഡേണ്‍ ലൈന്‍, എം.സ്പോര്‍ട്ട് എന്നീ മൂന്ന് ഡിസൈന്‍ സ്കീമുകളിലാണ് പുതിയ ബിഎംഡബ്ല്യൂ 5 ഇറക്കിയിട്ടുള്ളത്. പുതിയ കാര്‍ ഒമ്പത് മെറ്റാലിക് പെയിന്‍റ് വര്‍ക്കുകളില്‍ ലഭിക്കും. ബ്ലാക്ക് സഫയര്‍, കാലിസ്റ്റോ ഗ്രേ, കാര്‍ബണ്‍ ബ്ലാക്ക് മെറ്റാലിക്, കാഷ്മീര്‍ സില്‍വര്‍, ഗ്ലേസിയര്‍ സില്‍വര്‍, ഇംപീരിയല്‍ ബ്ലൂ, എന്നിവ ഇതിലുള്‍പ്പെടും. നോണ്‍മെറ്റാലിക് പെയിന്‍റ് വര്‍ക്കായ ആല്‍പൈന്‍ വര്‍ക്കിലും പുതിയ കാര്‍ ലഭ്യമാണ്.

ബി.എം.ഡബ്ല്യൂ 520 ഡി യുടെ വില 46,90,000 രൂപയും ലക്ഷ്വറിയുടെ വില 46,90,000 രൂപയും ലക്ഷ്വറി പ്ലസിന്‍റെ വില 51,90,000 രൂപയും. എം സ്പോര്‍ട്ടിന്‍റെ വില 57,90,000 എന്നിങ്ങനെയാണ്.

എല്ലാ ബിഎംഡബ്ല്യൂ 5 സീരിസ് എന്‍ജിനുകളും ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചതാണ്. ശക്തമായ പവറും മികച്ച കാര്യശേഷിയുമാണ് പ്രത്യേകത. ട്വിന്‍് പവര്‍ ടര്‍ബോ ഇന്‍ ലൈന്‍ സിക്സ് – സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍, 3.0 ലിറ്റര്‍ ശേഷി 190 കി. വാട്ട്/ 258 എച്ച്പി സൃഷ്ടിക്കുന്നു. ടോര്‍ക്ക് 540 എന്‍എം പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 5.8 സെക്കന്‍ഡ് മതിയാകും.

ക്രൂയിസ് കണ്‍ട്രോളുള്ള പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സുഗമമായ പ്രകടനവും സൂഷ്മതയേറിയ ഗിയര്‍ ഷിഫ്റ്റുകളും ലഭ്യമാക്കുന്നു. ഏതു സമയത്തും ഏതു ഗിയറിലും പൂര്‍ണമായ പവറും കൃത്യമായ ട്രാന്‍സ്മിഷനും ലഭ്യമാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe