ബഫർസോൺ പുനഃപരിശോധിക്കണം; ചക്കിട്ടപാറയിൽ ഇന്ന്‌ മനുഷ്യമതിൽ

news image
Jul 30, 2022, 7:16 am IST payyolionline.in
കോഴിക്കോട് : വനാതിർത്തിയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി  വിധിക്കെതിരെ ശനി പകൽ മൂന്നിന്‌ ചക്കിട്ടപാറയിൽ മനുഷ്യമതിൽ തീർക്കും. പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിലാണ്‌  പെരുവണ്ണാമൂഴി മുതൽ ചക്കിട്ടപാറവരെ മനുഷ്യമതിൽ. ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധം കെ മുരളീധരൻ എംപി ഉദ്ഘാടനംചെയ്യും.
സുപ്രീംകോടതി വിധിപ്രകാരം മലബാർ വന്യജീവി സങ്കേതത്തിന്റെ സമീപ പ്രദേശമായ ചക്കിട്ടപാറ പഞ്ചായത്തിലെ ചക്കിട്ടപാറ, ചെമ്പനോട ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ പൂർണമായും ബഫർസോണിനുള്ളിലാവും. ഇവിടെ  സ്ഥലം കൈമാറ്റം, വീടുപണി, കൃഷി, കിണർ, റോഡ് നവീകരണം തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഡിഎഫ്ഒ ചെയർമാനായ സമിതിയെ സമീപിക്കേണ്ടിവരും.
ജനവാസ മേഖല ഒഴിവാക്കി ബഫർസോൺ വനാതിർത്തിക്കുള്ളിൽ വരത്തക്കരീതിയിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ പഞ്ചായത്ത്‌ ഭരണസമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നിയമനിർമാണത്തിന്‌ കേന്ദ്ര–- സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണമെന്ന്‌ ഭാരവാഹികൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്‌, സംഘാടകസമിതി ട്രഷറർ ഇ എം ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe