കൊച്ചി: സ്ഥാപകനായ കെ. പി. ഹോര്‍മിസിന്റെ ജന്മനാടായ മൂക്കന്നൂരില്‍ ബാങ്ക് ജീവനക്കാര്‍ പങ്കെടുത്ത സൈക്ലോത്തോണ്‍, രാജ്യവ്യാപകമായി സാമൂഹ്യ സേവന പരിപാടികള്‍ (സിഎസ്ആര്‍) തുടങ്ങിയവയോടെ ഫെഡറല്‍ ബാങ്ക് അതിന്റെ 68-ാമത് സ്ഥാപകദിനം ആചരിച്ചു. ആലുവയിലെ ആസ്ഥാന ഒഫിസില്‍ നിന്ന് സമീപത്തുള്ള സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്കൂളിന്റെ പുനര്‍നിര്‍മാണത്തിനു നല്കിയ പിന്തുണയോടെയായിരുന്നു സ്ഥാപക ദിനാഘോഷത്തിന്റെ തുടക്കം.
മൂക്കന്നൂരില്‍ നിന്ന് 2 മണിക്ക് ഫ്ളാഗോഫ് ചെയ്യപ്പെട്ട സൈക്ലോത്തോണ്‍ ആലുവയില്‍ 5 മണിക്ക് എത്തിച്ചേര്‍ന്നു. പ്രദേശത്തുള്ള വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.