ഫാസിൽ വധക്കേസ്: 10 പേർ കസ്റ്റഡിയിൽ; പിടിയിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം

news image
Jul 29, 2022, 2:26 pm IST payyolionline.in

മംഗളൂരു ∙ സൂറത്‌കലിൽ യുവാവിനെ മുഖംമൂടി സംഘം തുണക്കടയിൽ കയറി വെട്ടിക്കൊന്ന കേസിൽ 10 പേർ കസ്റ്റഡിയിൽ.
ക്രിമിനൽ പശ്ചാത്തലമുള്ള ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സൂറത്‌കൽ മംഗലപ്പേട്ട സ്വദേശി മുഹമ്മദ് ഫാസിൽ .(23) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.

പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നിലൂടെ എത്തിയ സംഘം ഇയാളെ പിടികൂടി ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ഫാസിലിന്റെ മൃതദേഹംവഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ വൻ ജനാവലി പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe