ഫാസിൽ വധം: 11 പേർ കൂടി കസ്റ്റഡിയിൽ; മംഗളൂരുവിൽ നിരോധനാജ്ഞ തുടരുന്നു

news image
Jul 30, 2022, 8:24 am IST payyolionline.in

ബെംഗളൂരു: മംഗളൂരു സൂറത്കൽ സ്വദേശി ഫാസിൽ കൊല്ലപ്പെട്ട കേസിൽ 11 പേർ കൂടി കസ്റ്റഡിയിൽ. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. അതേസമയം, കൊലപാതകം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള 21 പേരെയും ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ ആരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് സൂചന.

 

 

സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രാഥമിക അന്വേഷണം ഉടൻ ആരംഭിച്ചേക്കും. കേസ് ഇന്നലെ കർണാടക സർക്കാർ എൻഐഎയ്ക്ക് കൈമാറിയിരുന്നു. കേസിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു.

രണ്ടു കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മംഗളൂരു നഗരത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. അവശ്യ സർവീസുകൾ ഒഴികെ രാത്രികാല യാത്രയ്ക്ക് നിയന്ത്രണമുണ്ട്. വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ അടച്ചിടണം. ദീർഘദൂര യാത്ര നടത്തുന്നവർ ടിക്കറ്റ് കയ്യിൽ കരുതണം. കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ കേരള പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe