ഫാറൂഖ് കോളേജ് ജൂബിലി, ലോഗോ ക്ഷണിച്ചു

news image
Jul 26, 2022, 5:30 pm IST payyolionline.in

ഫറോക്ക്: ഫാറൂഖ് കോളേജ് (ഓട്ടോണമസ്) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ ക്ഷണിച്ചു. 75 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള കോളേജിന്റെ സാമൂഹിക, സാംസ്‌ക്കാരിക തനിമയും ഉന്നത വിദ്യാഭ്യാസ ശാക്തീകരണ രംഗത്തെ ഇടപെടലുകളും പ്രതിഫലിക്കുന്ന ലോഗോയാണ് തയാറാക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

 

 

വിജയിയെ പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപന ചടങ്ങില്‍ ഉചിതമായ പ്രതിഫലം നല്‍കി ആദരിക്കും. ലോഗോയും എന്‍ട്രി ഫോമും ഓഗസ്ത് 10 നുമുമ്പായി [email protected] എന്ന ഈ മെയിലിലേക്ക് അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കാനുള്ള പൂര്‍ണ്ണമായ അവകാശം ഫാറൂഖ് കോളേജിന് മാത്രമായിരിക്കും. നിയമാവലികള്‍ക്കും എന്‍ട്രി ഫോമിനും ഫാറൂഖ് കോളേജ് വെബ്സൈറ്റ് https://bit.ly/3cyqesh സന്ദര്‍ശിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe