പ്ലാസ്റ്റിക്കിന്റെ പേരിൽ ഉദ്യോഗസ്ഥർ വേട്ടയാടുന്നത് നിർത്തണം – ബേക് അസോസിയേഷൻ സമ്മേളനം

news image
Sep 20, 2022, 10:34 am GMT+0000 payyolionline.in

കൊയിലാണ്ടി: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചില ഉദ്യോഗസ്ഥർ ബേക്കറിക്കാരെ വേട്ടയാടുകയാണെന്ന് കേരള ബേക് അസോസിയേഷൻ മണ്ഡലം  കമ്മിറ്റി ആരോപിച്ചു.

പ്ലാസ്റ്റിക് നിരോധനത്തിന് ബേക് എതിരെല്ലെന്നും ഇവിടെ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്നതിനും അത് സ്വന്തമായി ഉപയോഗിക്കുന്നതിനും കോർപറെറ്റുകൾക്ക് അനുമതി നൽകുകയും സാധാരണക്കാരായ കച്ചവടക്കാർക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്ന രീതി ശരിയല്ലെന്നും  യോഗം വിലയിരുത്തി. സമ്മേളനം ജില്ലാ സെക്രട്ടറി റാഷിക് തുണേരി ഉദ്ഘാടനം  ചെയ്‌തു .ടി പി. ഇസ്മായിൽ അധ്യക്ഷം വഹിച്ചു. കെ. നാഫി, എം.രാജേഷ്എന്നിവർ സംസാരിച്ചു.

പ്രസിഡണ്ടായി  ടി. പി. ഇസ്മായിലിനെയും  വൈസ് പ്രസിഡണ്ടായി സുരേഷ്  (റൂബി ബേക്കറി) ഇക്ബാൽ (പ്രോമിസ് ബേക്കറി), ജനറൽ സെക്രട്ടറിയായി  എം. രാജേഷ്, സീമ ആരാധന ബേക്കറി, സെക്രട്ടറിമാരായിപി. കെ  മനീഷ് മലബാർ ബേക്കറി, അനീഷ് സന്തോഷ്ബേക്കറി, പി അൻവർ ഫേമസ് ബേക്കറി, ട്രഷററായി  കെ. നാഫിക് എന്നിവരെയും  തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe