പ്ലസ് വൺ പ്രവേശനം: നാളെത്തെ ട്രയൽ അലോട്ട്മെന്‍റ് മാറ്റി

news image
Jul 27, 2022, 11:10 pm IST payyolionline.in

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് നാളെ നടത്താനിരുന്ന ട്രയൽ അലോട്ട്മെന്‍റ് മാറ്റിവച്ചു. മറ്റന്നാളത്തേക്കാണ് മാറ്റിയത്. ആദ്യ അലോട്ട്മെന്‍റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങും. സിബിഎസ്ഇ, ഐസിഎസ്സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം വരാൻ വൈകിയതാണ് ഹയർ സെക്കന്‍ററി പ്രവേശനം നീളാൻ കാരണം.

ഫലം വരാത്ത സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സി ബി എസ് ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷിക്കാൻ ജൂലൈ 25 വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe