കൊയിലാണ്ടി: ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രോജ്ജ്വലം 2022 അനുമോദന സദസ്സ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം വിദ്യാർത്ഥികൾ ആസ്വാദിക്കുന്നതോടൊപ്പം കരുതലോടെ വിനിയോഗിക്കണമെന്നും എല്ലാ തരം സാമൂഹ്യ വിപത്തുകളിൽ നിന്നും അകന്ന് നിൽക്കണമെന്നും എം എൽ എ പറഞ്ഞു.
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രോജ്ജ്വലം അനുമോദന സദസ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ഡോ. സിജു കെ ഡി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ പി.വൽസല, വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പ്രധാന അധ്യാപിക എം. പി.ഷീബ, പി.ടി.എ പ്രസിഡണ്ട് വി.സുചീന്ദ്രൻ , ഒ.എസ്.എഫ് സെക്രട്ടറി എൻ.വി.വൽസൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.എം ഷീബ എന്നിവർ സംസാരിച്ചു.