പ്രവാസി തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാൻ ഇനി ‘പ്രൊഫഷനൽ വെരിഫിക്കേഷൻ’

news image
Sep 22, 2023, 1:24 am GMT+0000 payyolionline.in

റിയാദ്: സൗദി അറേബ്യയിലുള്ള വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കുന്ന ‘െപ്രാഫഷനൽ വെരിഫിക്കേഷൻ’ സേവനം മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രൊഫഷനൽ വെരിഫിക്കേഷൻ’ സേവനം തുടങ്ങിയത്. ഓൺലൈൻ സംവിധാനം വഴി 62 രാജ്യങ്ങളിൽ ഈ സേവനം ക്രമേണ നടപ്പാക്കും.

സൗദി തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടിയാണിത്. തൊഴിൽ വിപണി ആകർഷകമാക്കുക, തൊഴിൽ അന്തരീക്ഷം മികച്ചതാക്കുക എന്നീ ലക്ഷ്യങ്ങൾ ഇതിനുണ്ട്. സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളിക്ക് രേഖാമൂലമുള്ള അക്കാദമിക് യോഗ്യതകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നത്. വിദ്യാഭ്യാസപരമായ യോഗ്യതക്ക് അനുസൃതമായ ജോലിയിലേക്കാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും.

ജോലിക്കാവശ്യമായ വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിജ്ഞാനം എന്നിവയാണ് പരിശോധിക്കുന്നത്. പ്രൊഫഷനൽ വെരിഫിക്കേഷൻ സേവനം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ നിലവാരം ഉയർത്താൻ സഹായിക്കും. അക്കാദമിക യോഗ്യതയില്ലാത്ത തൊഴിലാളികൾ തൊഴിൽ വിപണിയിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്താനും ആളുകളുടെ അനുഭവങ്ങളും കഴിവുകളും പരിഗണിക്കാനും ഇതിലൂടെ സാധിക്കും. തൊഴിൽ വിപണിയെ നിയന്ത്രിക്കാനും തൊഴിലിെൻറ ഗുണനിലവാരം മെച്ചപ്പെടുത്താനും നൽകുന്ന െപ്രാഫഷനൽ സേവനങ്ങളുടെ നിലവാരം ഉയർത്താനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ തുടർച്ചയാണ് ‘െപ്രാഫഷനൽ അക്രഡിറ്റേഷൻ’ പ്രോഗ്രം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe