പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി കണ്ണൂർ റെയ്ഞ്ച് ഡി. ഐ. ജി പുട്ട വിമലാദിത്യ

news image
Apr 17, 2023, 6:00 pm GMT+0000 payyolionline.in

വടകര : പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി കണ്ണൂർ റെയ്ഞ്ച് ഡി. ഐ. ജി പുട്ട വിമലാദിത്യ പറഞ്ഞു. ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി വിട്ടയച്ച പ്രവാസി താമരശേരി കുറുന്തോടിക്കണ്ടി ഷാഫിയെ വടകര റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഓഫീസിലെത്തിച്ച് മൊഴിയെടുത്തതിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം. സംഭവത്തിൽ ഇത് വരെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.

ബാക്കിയുള്ളവരെ കണ്ടെത്താൻ പൊലീസ് പ്രത്യേകം അന്വേഷണം നടത്തും. തട്ടികൊണ്ട് പോകാൻ വാഹനങ്ങൾ എത്തിക്കാനും മറ്റും പങ്കുള്ള വരാണ് അറസ്റ്റിലായത്. അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോകുകയാണ്. സ്വർണ കടത്തുമായി ബന്ധപെട്ട് കാര്യങ്ങൾ അന്യേഷിക്കും ഇതുവരെ ഇത് മായി ബന്ധപെട്ട വിവരങ്ങൾ ലഭിച്ചിട്ടില്ല. മൈസുരുവിൽ നിന്ന് ബസിലാണ് ഇവിടേക്ക് എത്തിയത്. അന്യേഷണം പ്രതികളിലേക്ക് എത്തുമെന്നായേപ്പോഴാണ് തട്ടി കൊണ്ട് പോയ ആളെ വിട്ടയച്ചതെന്ന് ഡി ഐ ജി പറഞ്ഞു. സ്വർണ കടത്തുമായി ബന്ധപെട്ട വിഷയത്തിൽ വ്യക്തത വരുത്താൻ ഡി .ഐ .ജി തയ്യാറായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe