പ്രവാസികള്‍ക്ക് സെക്യുരിറ്റി സ്കീമുമായി പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ്

news image
Oct 12, 2013, 3:23 pm IST payyolionline.in

മേപ്പയൂര്‍: സജീവ അംഗങ്ങളായി ഐ.ഡി കാര്‍ഡ് ലഭിച്ച പ്രവാസി ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഗള്‍ഫ്നാടുകളില്‍ കെ.എം.സി.സി കമ്മിറ്റികള്‍ നടത്തിവരുന്ന  മാതൃകയില്‍ പുതുതായി സെക്യുരിറ്റി  സ്കീമുകള്‍ ആരംഭിക്കുവാന്‍ പേരാമ്പ്ര മണ്ഡലം പ്രവാസിലീഗ് കൌണ്‍സില്‍ തീരുമാനിച്ചു. പ്രവാസികള്‍ക്ക് വോട്ടുചേര്‍ക്കുവാന്‍ പ്രത്യേക  സംവിധാനങ്ങള്‍ ഒരുക്കുവാനും സഹകരണ സംഘങ്ങളുടെ രൂപീകരണത്തിന്  പഞ്ചായത്ത് തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂട്ടാനുള്ള പരിപാടികള്‍ക്ക് കൌണ്‍സില്‍  രൂപം നല്‍കി.  പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ എസ്.വി  അബ്ദുള്ള അധ്യക്ഷത വഹിച്ചു. തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌  യു.സി ഷംസുദ്ദീന്‍, ടി.പി ഇബ്രാഹിം, കെ.എസ്.കെ കുഞ്ഞമ്മത്, ഇ.കെ അഹമ്മത് മൌലവി, ഒ.എം നാസര്‍, നൌഷാദ് കിഴക്കയില്‍, റഷീദ് മലപ്പാടി, കുഞ്ഞലവി കുയിസില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട്‌ ഇ.എ റഹ്മാന്‍ സ്വാഗതം പറഞ്ഞു.  ഭാരവാഹികളായി കെ.പി അബ്ദുല്ല (പ്രസിഡണ്ട്‌), കമ്മന അബ്ദുറഹിമാന്‍ (വര്‍ക്കിംങ്ങ്  പ്രസിഡണ്ട്‌), നൌഷാദ് കുന്നത്ത് (ഈ: സെക്രട്ടറി), അബ്ദുല്ല കല്ലറ (ട്രഷറര്‍)എന്നിവരെ  തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe