പേരാമ്പ്രയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.സി.എച്ച് ഇബ്രാഹിംകുട്ടിക്ക് നാടെങ്ങും ഉജ്ജ്വല വരവേൽപ്പ്

news image
Sep 6, 2022, 5:35 pm GMT+0000 payyolionline.in

മേപ്പയ്യൂർ: പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.സി.എച്ച് ഇബ്രാഹിംകുട്ടിയുടെ രണ്ടാം ദിവസത്തെ പര്യടനത്തിന് എങ്ങും ഊഷ്മള വരവേൽപ്പ്. തുറയൂർ പഞ്ചായത്തിലെ പാലം ജംഗ്ഷനിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടി.ടി ഇസ്മായീൽ ഉദ്ഘാടനം നിർവഹിച്ച പര്യടനം  കീരങ്കൈ, പാലച്ചുവട്, ഇരിങ്ങത്ത് കല്ലുംപുറം, നരക്കോട്, കീഴരിയൂർ, വടക്കുംമുറി, കോരപ്ര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം നടുവത്തൂരിൽ സമാപിച്ചു.

രാവിലെ ഗിന്നസ് ബുക്ക് ജേതാവ് കാരയാട് ഏക്കാട്ടൂരിലെ വി.പി അശ്വതിക്ക്  യു.ഡി.എഫ് കമ്മിറ്റി നിർമ്മിക്കുന്ന വീടിൻ്റെ കട്ടില വെക്കൽ കർമ്മം നിർവഹിച്ച ശേഷമാണ് സ്ഥാനാർത്ഥി പര്യടനത്തിനെത്തിയത്. ഓരോ കേന്ദ്രത്തിലും ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ബാന്റ് വാദ്യങ്ങളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആനയിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സത്യൻ കടിയങ്ങാട്, ജനറൽ കൺവീനർ ആർ.കെ മുനീർ, സി.പി.എ അസീസ്, ഇ. അശോകൻ, കെ.പി വേണുഗോപാൽ, രാജൻ മരുതേരി, ടി.കെ ഇബ്രാഹിം, എസ്.കെ അസൈനാർ, കെ.കെ വിനോദൻ,  പി.കെ രാഗേഷ്, ആവള ഹമീദ്, രാജേഷ് കീഴരിയൂർ, രാജൻ വർക്കി, പി.ജെ തോമസ്, കല്ലൂർ മുഹമ്മദലി, മിസ്ഹബ് കീഴരിയൂർ, കുഞ്ഞമ്മദ് പേരാമ്പ്ര, മനോജ് ആവള,  കെ.പി രാമചന്ദ്രൻ, എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, ഇടത്തിൽ ശിവൻ, ടി.യു സൈനുദ്ദീൻ, ചുക്കോത്ത് ബാലൻ നായർ, കെ.ടി രാമചന്ദ്രൻ, സ്വപ്ന നന്ദകുമാർ, പാളയാട്ട് ബഷീർ, സി.പി കുഞ്ഞമ്മദ്  എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe