ഹൈദരാബാദ്: തെലങ്കാനയിൽ വമ്പൻ വാഗ്ദാനങ്ങളുമായി ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി. പെട്രോൾ, ഡീസൽ വാറ്റ് കുറയ്ക്കും എന്നതാണ് തെലങ്കാനയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനനങ്ങളിലൊന്ന്. വാറ്റ് കുറച്ചാൽ സ്വാഭാവികമായും പെട്രോൾ, ഡീസൽ വിലയും കുറയും. മതത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള സംവരണം റദ്ദാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്. സ്ത്രീകൾക്ക് പത്ത് ലക്ഷം തൊഴിൽ അവസരം ഉണ്ടാക്കുമെന്നും ബി ജെ പി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉജ്ജ്വല പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് വർഷം നാല് സിലിണ്ടർ സൗജന്യമായി നൽകുമെന്നും ബി ജെ പി പ്രകടന പത്രിക പറയുന്നു. കേന്ദ്രമന്ത്രി അമിത് ഷാ ആണ് ബി ജെ പിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.
പെട്രോൾ ഡീസൽ വില കുറയും, 4 ഗ്യാസ് സിലിണ്ടർ ഫ്രീ, മത സംവരണം റദ്ദാക്കും; ബിജെപിയുടെ വമ്പൻ വാഗ്ദാനം തെലങ്കാനയിൽ
Nov 18, 2023, 3:47 pm GMT+0000
payyolionline.in
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം മാറ്റി, പുതിയ തിയതി പ്രഖ്യാപിച്ചു
കന്യാകുമാരിക്ക് മീതെ ചക്രവാതചുഴി, കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ ..