പുറക്കാട് ശാന്തി സദനം പ്രവാസി കുടുംബ സംഗമവും കിണർ സമർപ്പണവും നടത്തി

news image
Jul 11, 2023, 11:28 am GMT+0000 payyolionline.in

പേരാമ്പ്ര: പുറക്കാട് ശാന്തി സദനം സ്പെഷൽ സ്കൂൾ ( ഡിഫറൻലി ഏബിൾഡ് ) പ്രവാസി സംഗമവും കിണർ സമർപ്പണവും നടത്തി. ശാന്തി സദനം ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ഹനീഫ ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആറ് ലക്ഷം രൂപ ചിലവിൽ ദിയാ ഗോൾഡ് (പേരാമ്പ്ര) നിർമ്മിച്ചു നൽകിയ കിണർ, വ്യവസായ പ്രമുഖൻ ദിനാർ ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്തു.

തുടർന്നു നടന്ന പ്രവാസി കുടുംബ സംഗമത്തിൽ ശാന്തി സദനം ട്രസ്റ്റ് ചെയർമാൻ ഹബീബ് മസൂദ്, പ്രൊജക്ട് അവതരിപ്പിച്ചു. ഷഫീഖ് ,നാസർ (ദിയാ ഗോൾഡ് ) എന്നിവർ കിണർ സമർപ്പണം നടത്തി. ശാന്തി സദനം പ്രിൻസിപ്പൽ എസ്.മായ ടീച്ചർ സ്പെഷൽ സ്ക്കൂളിൻ്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട്, സൗജത്ത് (വാർഡ്‌ മെമ്പർ) , കെ.കെ.നാസർ (സെക്രട്ടറി) , നൗഫൽ (പി.ടി.എ.പ്രസിഡണ്ട്) , ബഷീർ മേലടി, രാധാകൃഷ്ണൻ തിക്കോടി, വി.കെ.ലത്തീഫ് , ആർ.കെ.റഷീദ് (ഖത്തർഎന്നിവർ ചാപ്റ്റർ) ,ഷാഫി പി.ടി (കുവൈത്ത് ചാപ്റ്റർ) എം.ടി.ഹമീദ് ,എന്നിവർ പ്രസംഗിച്ചു.
മാനേജർ സലാം ഹാജി സ്വാഗതവും , സി.അബൂബക്കർ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വിദ്യാർത്ഥികളും കലാവിരുന്നും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe