പുത്തൻ ജേഴ്‌സിയിൽ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് ഫുട്ബോൾ ടീം

news image
Jul 29, 2022, 8:38 pm IST payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരങ്ങൾ ഇനി പുതിയ  ജേഴ്‌സിയിൽ. കൊയിലാണ്ടി യിലെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഫോക്കസ് അക്കാദാമി, സ്പീഡ് സ്പോർട്സുമാണ്, പുതിയ ജേഴ്‌സി നൽകിയത്. ചടങ്ങിൽ എച്ച്.എം. നിഷ ജേഴ്‌സി ഏറ്റുവാങ്ങി.

 

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ന് പുതിയ ജേഴ്‌സി വിതരണം, നവാസ് മാസ്റ്ററും, ശ്രീജിത്തിൽ നിന്നും പ്രധാന ധ്യാപിക നിഷ ടീച്ചർ ഏറ്റുവാങ്ങുന്നു.

മുൻ  സർവീസസ് താരം കുഞ്ഞിക്കണാരൻ മുഖ്യാതിഥിയായിരുന്നു. കെ.പ്രദീപൻ, സുരേഷ് മാസ്റ്റർ, നവാസ്, ശ്രീജിത്ത്, ഹരീഷ്, ശ്രീലാൽ പെരുവട്ടൂർ, ജയരാജ് പണിക്കർ, സുധീർ കൊരയങ്ങാട്, എഫ്.എം.നസീർ, റെജീന ടീച്ചർ, നവീന തുടങ്ങിയവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe