കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൻ്റെ നാലമ്പലം നവീകരിച്ച് ചെമ്പ് പതിപ്പിക്കുന്നു. 5 കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ധനസമാഹരണത്തിൻ്റെ ഭാഗമായി ഭക്തജനങ്ങളിൽ നിന്നും പ്രവൃത്തി ഫണ്ട് സ്വീകരിക്കുന്നതിൻ്റെ ആരംഭം ക്ഷേത്രാങ്കണത്തിൽ നടന്നു.

അർജുൻ ബാബുരാജ് കൊളാറ നടേരി, അരിക്കുളം ആദിത്യ ബാബുരാജ് എന്നിവരിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ കൊട്ടിലകത്ത് ആദ്യ ഫണ്ട് ഏറ്റുവാങ്ങി. എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ്, ട്രസ്റ്റി ബോർഡംഗങ്ങൾ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു
