പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം, അമ്മക്കൊപ്പം സഞ്ചരിക്കവേ കനാലിലേക്ക് വീണു

news image
Sep 15, 2022, 7:14 am GMT+0000 payyolionline.in

തിരുവനന്തപുരം : പാലത്തിൽ നിന്നും സ്കൂട്ടർ കനാലിലേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം . അഞ്ചു വയസുള്ള പവിൻ സുനിലാണ് കനാലിൽ വീണ് മരിച്ചത്. അമ്മ ഇരട്ട കുട്ടികളെ സ്കൂട്ടറിൽ കൊണ്ടു പോകുമ്പോഴാണ് അപകടം ഉണ്ടായത്. സ്കൂളിലേയ്ക്കു പോകുന്ന വഴിയിൽ ചാനൽ പാലം  മറികടക്കുന്നതിനിടയ്ക്ക് സ്കൂട്ടർ ചാനലിലേക്ക് വീഴുകയായിരുന്നു .

നെയ്യാറ്റിൻകര ചാരോട്ടുകോണം ചെങ്കവിള റോഡിൽ മാറാടി ജംഗ്ഷനിന് സമീപമാണ് അപകടം നടന്നത് . പരിക്കേറ്റ രണ്ടാമത്തെ കുട്ടിയേയും അമ്മ മഞ്ജുവിനെയും തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പവിൻ സുനിലിന്‍റെ മൃതദേഹം പാറശ്ശാല താലുക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe