വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്ന തീരുമാനം സർക്കാർ പിൻവലിക്കണം: മുഈനലി ശിഹാബ് തങ്ങൾ

news image
Nov 23, 2021, 5:08 pm IST

തുറയൂർ:  വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക്  വിടുന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന്  മുഈ നലി ശിഹാബ് തങ്ങൾ പറഞ്ഞു. തുറയൂർ പഞ്ചായത്ത്‌ ചിറക്കര ശാഖ സമ്മേളനം ഉദ്ഘാടനം  ചെയ്തു സംസാരികുകയായിരുന്നു അദ്ദേഹം.

 

 

നാട്ടുപച്ച ശാഖ ശാക്തികാരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനത്തിൽ ടി കെ ലത്തീഫ് മാസ്റ്റർ, പി കൗലത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നസീർ പൊടിയാടി അധ്യക്ഷം  വഹിച്ചു.  ലത്തീഫ് തുറയൂർ,  ടി പി അസീസ്, മുനീർ കുളങ്ങര, സി എ നൗഷാദ്, വിപി അസ്സൈനാർ,  ടി കെ അബ്ദുറഹ്മാൻ,  കുറ്റിയിൽ റസാക്ക്,  ഒ എം റസാക്ക്,  പി വി മുഹമ്മദ്‌,ഇ സുബൈർ, അഷ്‌കർ പി. ഷർമിന കോമത്ത്, പി കെ സുബൈദ, പി ഹാജറ, കെ പി ശ്രീകല,  ബാവ ഹാജി കുനിയിൽ എന്നിവർ സംസാരിച്ചു.

 

 

 

 

കെ യുസുഫ് സ്വാഗതവും അസ്സൻ കട്ടിലേരി നന്ദിയും പറഞ്ഞു. മുതിർന്ന മുസ്‌ലിം ലീഗ് നേതാക്കളായ കട്ടിലേരി പോക്കർ ഹാജി, മണപ്പുറത്തു കുഞ്ഞബ്ദുള്ള ഹാജി, കേളൻകണ്ടി അമ്മദ്,  പുളിയൂർ വയലിൽ അബ്ദുള്ള, മലയിൽ മീത്തൽ പോക്കർ, കൊയിലോത്ത് അമ്മദ്,  തുരുത്തിയിൽ അബ്ദുള്ള, പുളുയൂർ വയലിൽ അമ്മദ്,  പള്ളികുനി ഇബ്രാഹിo,  മണപ്പുറത്തു മഹമൂദ്,  അറുകുലം പുറത്ത് അസ്സൈനാർ, പൊടിയാടി പോക്കർ,  കല്ലിട അബ്ദുള്ള, എ പി മൊയ്‌ദീൻ, മണപ്പുറത്തു അമ്മദ് എന്നിവരെ ആദരിച്ചു. എസ് എസ് എൽ സി-  പ്ലസ് ടു  പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍  അനുമോദിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe