പിഎസ്‍സി വെബ്സൈറ്റിൽ സെർവർ അപ്​ഗ്രഡേഷൻ; നാളെ മുതൽ 3 ദിവസത്തേക്ക് സേവനങ്ങൾ ലഭ്യമാകില്ല

news image
Aug 6, 2022, 4:13 pm IST payyolionline.in

തിരുവനന്തപുരം: സെർവർ അപ്​ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ പിഎസ്‍സി ഔദ്യോ​ഗിക വെബ്സൈറ്റിൽ‌ സേവനങ്ങൾ 3 ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് പിഎസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്.

സെർവറുകളുടെ അപ്​ഗ്രഡേഷൻ ജോലികൾ ആ​ഗസ്റ്റ് 7,8,9 തീയതികളിൽ നടക്കുന്നതിനാൽ പ്രസ്തുത ദിവസങ്ങളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ (തുളസി), ഡിപ്പാർട്ടെമന്റൽ ടെസ്റ്റ് രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ ഉദ്യോ​ഗാർത്തികൾക്ക് ലഭ്യമാകുന്നതല്ല എന്ന് അറിയിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe