പാവങ്ങളുടെ കൂടെ അന്തിയുറങ്ങിയ മഹാനായിരുന്നു കേളപ്പജി: മുല്ലപ്പള്ളി

news image
Oct 9, 2013, 6:40 pm IST payyolionline.in

വടകര: ജാതി-മത ചിന്തകള്‍ക്ക് അതീതമായി, മാനവികതയുടെ മലര്‍വാടി സ്വപ്‌നം കണ്ട പാവങ്ങളുടെ കൂടെ അന്തിയുറങ്ങിയ മഹാനായിരുന്നു കേളപ്പജി എന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഗാന്ധിവിചാര്‍ വേദിയുടെ നേതൃത്വത്തില്‍ വടകര കൊപ്ര ഭവനില്‍ നടന്ന കേളപ്പജിയുടെ  43-ാം മത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടേയും മതത്തിന്റെയും പേരില്‍ രാജ്യം വിഭജിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യം മറന്നു കൂട. ഗാന്ധിജി, കേളപ്പജി, ജയപ്രകാശ് നാരായണന്‍, ആചാര്യ ജെ.ബി കൃപലാനി തുടങ്ങിയ രാഷ്ട്രീയ ഗുരുക്കന്മാര്‍ നമുക്ക് കാണിച്ചു തന്ന വഴിയിലൂടെയാണോ നമ്മുടെ സഞ്ചാരമെന്നും ചിന്തിക്കണം. സാമൂഹ്യ നീതിയുടെ അടിത്തറയില്‍ നിന്നുകൊണ്ട് ഇന്നത്തേക്കാള്‍ വെട്ടിത്തിളങ്ങുന്ന ഒരു ഇന്ത്യയെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. സി.കെ നാണു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി വിചാര്‍വേദി പ്രസിഡന്റ് പി.പി ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. കേളപ്പജി സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ഇ.സി അനന്ത കൃഷ്ണന്‍, സെക്രട്ടറി കണ്യത്ത് കുമാരന്‍, പള്ളിക്കര വി.ഗോപാലന്‍ നായര്‍, വി.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe