വടകര : പാലയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഭവൻ ഉദ്ഘാടനത്തിന്റ്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആദരിച്ചു. എൻ.കെ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവനയെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആദരിക്കുന്നു
രോഗി പരിചരണവും, സൗജന്യ ശസ്ത്രക്രിയക്കൾ നടത്തി നാടിനാകെ മാതൃകയായ സുനിൽ മുതുവന, നാടക പ്രവർത്തകരായ അശോകൻ പതിയാരക്കര, എസ് ആർ ഖാൻ, പുതിയൊട്ടിൽ കുമാരൻ , കുനിയിൽ ശ്രീധരൻ, ഡോകുമെന്ററി സംവിധായകൻ വിനീഷ് പാലയാട് എന്നവരെയാണ് ആദരിച്ചത് .