കണ്ണൂർ: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണ ഇന്ന് തുടങ്ങും. തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി കേസിൽ വാദം കേൾക്കും. 2022 ഒക്ടോബർ 22 നായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. നവംബർ 11 വരെ തുടരും. ഒന്നരമാസം കൊണ്ടാണ് പാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രണയപകയായിരുന്നു കൊലപാതക കാരണമെന്നായിരുന്നു കുറ്റപത്രം. കഴിഞ്ഞ ഒക്ടോബർ 22നായിരുന്നു പാനൂരിനെ നടുക്കിയ ക്രൂരമായ കൊലപാതകം. മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കയ്യിൽ കരുതിയ മാരകായുധമുങ്ങളുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും കുത്തിപ്പരിക്കേൽപ്പിച്ചതായി കണ്ടെത്തി. സംഭവദിവസം അറസ്റ്റിലായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ 73 സാക്ഷികളെ വിസ്തരിക്കും. പ്രതിയുടെ ജാമ്യാപേക്ഷ രണ്ടുതവണ ജില്ലാ കോടതി തള്ളിയിരുന്നു.
പാനൂർ വിഷ്ണുപ്രിയ കൊലപാതകം; നാടിനെ നടുക്കിയ ക്രൂരകൊലപാതകത്തിൽ വിചാരണ ഇന്ന് മുതല്‍
Sep 21, 2023, 4:00 am GMT+0000
payyolionline.in
കേന്ദ്രസർക്കാരിൻ്റെ ആർട്ടിസാൻസ് തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ സിഐടിയു കൊയിലാണ ..
തുറയൂർ കിഴക്കാനത്തും മുകളിൽ നെല്ല്യാണത്ത് രാധ നിര്യാതയായി