പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറും, മാര്‍ച്ചില്‍ വിവാഹം; മാക്‌സ്‌വെല്‍ ഇന്ത്യയുടെ മരുമകനാകുന്നു

news image
Nov 10, 2021, 2:59 pm IST

ദുബായ്: ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍  ഇന്ത്യുയുടെ മരുമകനാകാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഇന്ത്യന്‍ വംശജ വിനി രാമനുമായി മാര്‍ച്ചില്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ താരത്തിന് പാകിസ്താന്‍ പര്യടനം നഷ്ടമാകും.മെല്‍ബണില്‍ താമസിക്കുന്ന ഫാര്‍മസിസ്റ്റ് വിനി രാമനുമായി രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2020 ലാണ് മാക്‌സ്-വെല്ലിന്റെ വിവാഹ നിശചയം നടന്നത്. പരമ്പരാഗത രീതിയില്‍ നടന്ന ചടങ്ങിന് മാക്‌സ്‌വെല്‍ ഷര്‍വാണി ധരിച്ചെത്തിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

 

കൊവിഡ് പ്രതിസന്ധി മൂലം പല തവണ മാറ്റി വച്ച വിവാഹം മാര്‍ച്ചിനും ഏപ്രിലിനുമിടയില്‍ നടത്താനാണ് ഇരു കുടുംബങ്ങളുടേയും തീരുമാനം. പാക് പര്യടനത്തിന് താന്‍ ടീമില്‍ ഉണ്ടാവുമോയെന്ന് ഉറപ്പില്ലെന്ന് ഗ്ലെന്‍ മാക്‌സ്‌വെല്‍ പറഞ്ഞു. പരമ്പരയ്ക്കായി നീട്ടി വച്ചൂടെ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പല തവണ വിവാഹം നീട്ടിവച്ചതിനാല്‍ പ്രതിശ്രുത വധു ഇനി അത് അനുവദിക്കുമെന്ന് കരുതുന്നില്ലെന്ന് മാക്‌സ്-വെല്‍ തമാശയായി പറഞ്ഞു.

നേരത്തെ മാനസിക സമ്മര്‍ദം ചൂണ്ടിക്കാട്ടി ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത മാക്‌സവെല്‍ തന്റെ പ്രശ്‌നങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞത് വിനി ആണെന്ന് പറഞ്ഞിരുന്നു. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 5 വരെയുളള ട്വന്റി 20 ഏകദിന മത്സരങ്ങള്‍ക്ക് ശേഷം മൂന്ന് ടെസ്റ്റ് മത്സരങ്ങളും പരമ്പരയിലുണ്ട്. 24 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഓസ്‌ട്രേലിയ പാകിസ്ഥാന്‍ പര്യടനം നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe