പള്ളിക്കല്‍ കുടുംബത്തിന്റെ വക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വാട്ടര്‍ പ്യൂരിഫയര്‍

news image
Oct 13, 2013, 11:55 pm IST payyolionline.in

മേപ്പയൂര്‍ : കുടുംബബന്ധങ്ങള്‍ അന്യം വന്ന് കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ വിശാലമായ ഒരു കുടുംബത്തിന്റെ ഒത്തുകൂടലും അവരുടെ പ്രവര്‍ത്തനവും സമൂഹത്തിനു മാതൃകയാവുന്നു. ദിനം പ്രതി നൂറ് കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന അരിക്കുളം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഫില്‍റ്റര്‍ ചെയ്ത കുടിവെള്ളം നല്‍കുന്നതിനുള്ള വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി മാതൃകയാവുകയാണ് അരിക്കുളത്തെ പള്ളിക്കല്‍ അബ്ദുല്ല ഹാജിയുടെ കുടുംബം. കൊയിലാണ്ടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലായി താമസിക്കുന്ന വലിയ കുടുംബത്തിന്റെ സംഗമത്തിലൂടെ കുടുംബത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതോടൊപ്പം സമൂഹത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും മജ്‌ലിസ് എന്ന പേരില്‍ ഈ കുടുംബം തയ്യാറാവുകയാണ്‌. ഇതിന്റെ ഭാഗമായി അരിക്കുളം പി എച്ച് സി യില്‍ കുടിവെള്ളം നല്‍കുന്ന വാട്ടര്‍ പ്യൂരിഫയറിന്റെ ഉദ്ഘാടനം അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ടി. സുരേഷ് നിര്‍വഹിച്ചു. മജ്‌ലിസ് പ്രസിഡണ്ട്‌ വി.വി.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ആര്‍.കെ മുഹമ്മത് അഷറഫ് , ഗ്രാമപഞ്ചായത്തംഗം പുഷ്പവല്ലി , ആവള മുഹമ്മത്,  മക്കാട്ട് കുഞ്ഞി ഇബ്രാഹിം, പി.സി ബാലകൃഷ്ണന്‍,എന്‍.എം കുഞ്ഞമ്മത്, വി ജലീല്‍, കെ സമത്, കെ.ടി.കെ റഷീദ്, എ.സി അമ്മത് എന്നിവര്‍ സംസാരിച്ചു.സിദ്ദീഖ് പള്ളിക്കല്‍ സ്വാഗതവും എ.സി അബ്ദുള്‍ ലത്തീഫ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe