പള്ളിക്കര സ്വദേശിയായ ഇരുപതുകാരിക്ക് വേണ്ടി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

news image
Oct 21, 2013, 5:19 pm IST payyolionline.in

പയ്യോളി : പള്ളിക്കര സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ വേണ്ടി പയ്യോളി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇക്കഴിഞ്ഞ പതിനൊന്ന് മുതലാണ്‌ വടകര സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന അമൃതയെ (20) കാണാതായത്. അന്നേ ദിവസം രാവിലെ വടകരയിലേക്ക്  പോയ അമൃതയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല.  ഇത് സംബന്ധിച്ച് പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുമാര്‍ 160 സെന്റി മീറ്റര്‍ നീളവും ഒത്ത ശരീരവും ഇരു നിറവുമുള്ള അമൃത കാണാതാവുമ്പോള്‍ പച്ച നിറത്തിലുള്ള ചുരിദാര്‍ ടോപ്പും കറുത്ത പാന്ടുമാണ് ധരിച്ചത്. ആളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പയ്യോളി സബ് ഇന്‍സ്പെക്ടറെ  അറിയിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. നമ്പര്‍ : 0496 – 2602034  മൊബൈല്‍ : 9497 98 0788.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe