നവകേരള സദസ്സ്: പയ്യോളിയില്‍ നഗരസഭ ചെയർമാനെതിരെ എൽഡിഎഫിന്റെ പ്രതിഷേധം- വീഡിയോ

news image
Nov 29, 2023, 5:21 am GMT+0000 payyolionline.in

പയ്യോളി: നവകേരള സദസ്സിനെതിരെ പയ്യോളി നഗരസഭ ചെയർമാൻ നവമാധ്യമങ്ങളിൽ നടത്തിയ  പ്രചാരണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ്കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച കൗൺസിൽ യോഗം വിളിച്ചിരുന്നത്. യോഗ നടപടികൾ ആരംഭിച്ചതോടെ എൽഡിഎഫ് അംഗങ്ങളായ ടി ചന്തു, ടി അരവിന്ദാക്ഷൻ, ചെറിയാവി സുരേഷ് ബാബു, റസിയ ഫൈസൽ എന്നിവർ നവകേരള സദസ്സിനെതിരെ നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ നടത്തിയ പ്രചാരണത്തിന് മാപ്പുപറഞ്ഞതിന്ശേഷം സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന ആവശ്യം മുന്നോട്ടുവച്ചു.

 

 

 

ഈ ആവശ്യത്തെ നിരാകരിച്ച യുഡിഎഫ് ഭരണ സമിതിയുടെ നിലപാടിനെതിരെ എൽഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും സഭാ നേതാവ് ടി ചന്തുവിന്റെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ യോഗം ബഹിഷ്കകരിച്ച് ഇറങ്ങിപ്പോക്ക് നടത്തുകയും നഗരസഭ കവാടത്തിൽ ധർണ നടത്തി. തെറ്റായ പ്രചാരണങ്ങൾ മാധ്യമങ്ങളിലൂടെ നടത്തി നവകേരള സദസ്സിനേയും സർക്കാറിനേയും അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കുമെന്ന് ധർണ മുന്നറിയിപ്പ് നൽകി. സിപിഎം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു, ടി അരവിന്ദാക്ഷൻ അധ്യക്ഷനായി. ആർജെഡി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി ടി രാഘവൻ , ചെറിയാവി സുരേഷ് ബാബു, റസിയ ഫൈസൽ, സി മനോജ് കുമാർ, എൻ പി ആതിര, ഷൈമണന്തല, കെ സി ബാബുരാജ്, മഞ്ജുഷ ചെറുപ്പനാരി എന്നിവർ സംസാരിച്ചു, ടി ചന്തു സ്വാഗതം പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe