പയ്യോളി സ്വദേശി ബഹ്റൈനിൽ കുഴഞ്ഞു വീണു മരിച്ചു

news image
Nov 30, 2021, 9:34 pm IST payyolionline.in

പയ്യോളി : അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപം പൊന്ന്യേരി രമേശൻ (51) ബഹ്റൈനിലെ ജുഫൈറിൽ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരണം സംഭവിച്ചത്. പരേതരായ ഒതേനന്റെയും  നാരായണിയുടെയും മകനാണ്. ഭാര്യ: ജിത്ത.  മക്കൾ : ലയ(എയർഹോസ്റ്റസ് ട്രെയിനിങ് സെൻറർ കോഴിക്കോട് ), അലൻ (വിദ്യാർത്ഥി ഗവൺമെൻറ് ഹൈസ്കൂൾ പയ്യോളി ). സഹോദരങ്ങൾ: നളിനി, സൗമിനി, പരേതനായ കുഞ്ഞിക്കണ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe