അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി പയ്യോളി സ്വദേശിയായ അധ്യാപകൻ

news image
Feb 28, 2024, 2:09 pm GMT+0000 payyolionline.in

 

പയ്യോളി : തലശ്ശേരി കൊടുവള്ളി ജി.വി.എച്ച് എസ്. സ്കൂൾ അധ്യാപകനും, കേരള സർക്കാർ അറബിക് പാഠപുസ്തക കമ്മിറ്റി അംഗവുമായ പയ്യോളി സ്വദേശി കെ.കെ.സുഷീർ ഡോക്ടറേറ്റ് ബിരുദം നേടി. കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത് .

ഡോ. ശിഹാബ് ഗാനിമിൻ്റെയും സച്ചിദാനന്ദൻ്റെയും കവിതകളിലെ ‘സാമൂഹ്യ സാംസ്കാരിക ഘടകങ്ങൾ ‘ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. എം. ഇ. എസ്. മമ്പാട് കോളേജിലെ അറബിക് ഗവേഷണ കേന്ദ്രത്തിൽ ഡോ : എം.കെ.സാബിഖിൻ്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തീകരിച്ചത്. പരേതനായ അസൈനാറുടെയും നഫീസയുടെയും മകനാണ് ഡോ : സുഷീർ .  സുമയ്യ സുഷീർ ഭാര്യയാണ്. വിദ്യാർത്ഥികളായ ഹാഫിസ നുഹ ഹാദിയ, നുഫ ആഫിയ, നഹ്‌യാൻ മുർസി, നുജ നാദിയ എന്നിവർ മക്കളാണ് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe