പയ്യോളി സേക്രട്ട് ഹാർട്ട് യു.പി സ്കൂളിൽ 45ആം വാർഷികം ആഘോഷിച്ചു

news image
Feb 28, 2024, 6:53 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി സേക്രട്ട് ഹാർട്ട് യു.പി സ്കൂളിൽ 45ആം വാർഷികം വിപുലമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട്  ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫിലോ ജോസഫ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.

പ്രശസ്ത സിനിമാ- സീരിയൽ താരം  വിനോദ് കോവൂർ മുഖ്യാതിഥിയായിരുന്ന പരിപാടിയില്‍ സ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ഉഷാറോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ വീരാൻകുട്ടി,സ്കൂൾ മാനേജർ സിസ്റ്റർ ജൂലിയാന കുര്യൻ, പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ  വി കെ അബ്ദുറഹ്മാൻ, ഡിവിഷൻ കൗൺസിലർ  സി.പി ഫാത്തിമ, തിക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിനു കാരോളി, എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു.

സേക്രട്ട് ഹാർട്ട് പള്ളി വികാരി ഫാദർ പ്ലാസിഡ്‌ സീസർ, എം.പി.ടി.എ പ്രസിഡൻറ്  അനൂപ,വൈസ് പ്രസിഡൻറ്  സിമി സുരേഷ്,പി.ടി. എ വൈസ് പ്രസിഡൻറ്  വിനോദ് പി.എൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അക്കാദമിക കലാ-കായിക രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന സേക്രട്ട് ഹാർട്ട് യുപി സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ഉഷാ റോസിനെ പിടിഎ ഭാരവാഹികൾ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. അക്കാദമിക പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങൾ നൽകി. 600ഇല്‍ പരം കുട്ടികൾ വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു. ശേഷം സംഗീതശില്പം കഥപറയും കാട് അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe